Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Campaign

Kannur

ഹെ​ൽ​ത്തി കേ​ര​ള കാ​മ്പ​യി​ൻ ബോ​ധ​വ​ത്ക​ര​ണം

നെ​ല്ലി​ക്കു​റ്റി: ഹെ​ൽ​ത്തി കേ​ര​ള കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​നെ ക്ഷ​യ​രോ​ഗ​മു​ക്ത പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ന്ന​തി​നാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും സ്ക്രീ​നിം​ഗും സം​ഘ​ടി​പ്പി​ച്ചു.

നെ​ല്ലി​ക്കു​റ്റി കേ​ര​ളോ​ദ​യ വാ​യ​ന​ശ​ല യു​വ​ജ​ന​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് ഏ​രു​വേ​ശി പി​എ​ച്ച്സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ലി​ക്കു​റ്റി ടൗ​ൺ സ്ക്വ​യ​റി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​നെ ക്ഷ​യരോ​ഗ​ മു​ക്തി​യി​ൽ ബ്രോ​ൺ​സ് മെ​ഡ​ലി​ൽ നി​ന്നും സി​ൽ​വ​ർ മെ​ഡ​ലി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ജൂ​ണി​യ​ർ ഹെ​ർ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദീ​പ വി​ശ​ദീ​ക​രി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ബാ​ബു ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​ച്ച്എം​എ​ൽ​എ​സ്പി നീ​തു തോ​മ​സ് ക്ഷ​യ​രോ​ഗ​ മു​ക്ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Latest News

Up